12:27am 28 June 2026
NEWS
ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക്കൊച്ചിയില്‍ തുടക്കമായി.
27/06/2026  06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി.

കൊച്ചി: കരവിരുതിന്‍റെയും കൈപ്പുണ്യത്തിന്‍റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോ എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ചു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമീണ ഉത്പ്പന്നങ്ങളുടെയും നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുടെ സമൃദ്ധിയുമായിട്ടാണ് ഗ്രാമോദയ ലോഞ്ച് എക്സ്പോ ആരംഭിച്ചിരിക്കുന്നത്.ഹൈബി ഈഡൻ എം.പി ഉത്ഘാടനം ചെയ്ത്. മേയർ അഡ്വ. മിനിമോൾ , എറണാകുളം ഡി ഐ.സി ജനറൽ മാനേജർ രാകേഷ് , ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും , സി ഇ ഒ യുമായ ഡോജോ ജോസ് എന്നിവർ സംസാരിച്ചു.ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസാണ് ഗ്രാമോദയ. കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കിയാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഗ്രാമീണ സംരംഭകരുടെ വളർച്ചയ്ക്കായി കൃത്രിമ ബുദ്ധി (എഐ) ഓട്ടോമേഷൻ, അത്യാധുനിക CRM (Customer Relationship Management) സംവിധാനം, ഡിജിറ്റൽ വെൻഡർ മാനേജ്മെന്റ്, ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭങ്ങളിൽ ഒന്നാണ് ഗ്രാമോദയ. രജിസ്റ്റർ ചെയ്യുന്ന ഓരോ വെൻഡർക്കും ദിവസേനയുള്ള വിപണി വിവരങ്ങൾ, പരിശീലന അറിയിപ്പുകൾ, ബിസിനസ് അവസരങ്ങൾ, ഉൽപ്പന്ന വിപണന നിർദേശങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, വിവിധ മാർഗനിർദേശങ്ങൾ എന്നിവ സ്വയമേവ ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ സംഗീത വിരുന്ന്, നറുക്കെടുപ്പ്, തുടങ്ങിയവയും സന്ദർശകർക്ക് ഒരുക്കിയിട്ടുണ്ട്.
28 ന് സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img